കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി ശരവണന്‍ ആണ് മരിച്ചത്.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാത്രി 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് ഇയാള്‍ വീണത്.
അതേസമയം, ട്രെയിനിന്റെ എ.സി കോച്ചില്‍ നിന്ന് കണ്ണൂര്‍ സ്വദേശിയായ അനില്‍കുമാര്‍ തള്ളിയിട്ടതാണെന്ന് യാത്രക്കാരി മൊഴി നല്‍കി. റെയില്‍വേ കരാര്‍ ജീവനക്കാരനാണ് അനില്‍കുമാര്‍. ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്.