കുവൈറ്റ്: കുവൈറ്റില്‍ ഉടമയുടെ പ്രഖ്യാപനം മൂലമോ കെട്ടിടം പൊളിച്ചതിനാലോ 449 വ്യക്തികളുടെ താമസ വിലാസം ഇല്ലാതാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) അറിയിച്ചു. 
ഈ വ്യക്തികള്‍ അവരുടെ പുതിയ വിലാസങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പിഴകള്‍ ഒഴിവാക്കുന്നതിനും ഈ അറിയിപ്പ് തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ആവശ്യമായ സഹായ രേഖകള്‍ സമര്‍പ്പിക്കുന്നതിനും പാസി സന്ദര്‍ശിക്കണം. 
ലംഘിച്ചാല്‍ നിയമ നമ്പര്‍ 32/1982ലെ ആര്‍ട്ടിക്കിള്‍ 33-ല്‍ അനുശാസിക്കുന്ന പ്രകാരം ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ എണ്ണം കൊണ്ട് ഗുണിച്ച്, 100 ദിനാര്‍ വരെ പിഴ ഈടാക്കാമെന്നും അധികൃതര്‍ അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *