കണ്ണൂർ: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി രേഖപ്പപ്പെടുത്തിയ എസ്എഫ്ഐഒ നടപടി പാർട്ടിയെന്ന രീതിയിൽ മറുപടി പറയേണ്ട കാര്യമില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
മുഖ്യമന്ത്രിയെ വിഷയത്തിലേയ്ക്ക് വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയപരമാണ്. ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കും. കേസ് നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യുന്നതിൽ പാർട്ടിക്ക് പ്രശ്നമില്ല.
എസ്എഫ്ഐഒ കേസിൽ സിപിഎം ബിജെപി സന്ധി ചെയ്തു അവസാനിപ്പിച്ചുവെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. കേരളത്തിലുള്ളത് ശുദ്ധ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് പഠിച്ച മാധ്യമ ശൃംഖലയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.