ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ഷാൻ മസൂദ് നായകനായ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർ താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ ഒഴിവാക്കി.
യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് ചിലതാരങ്ങളെ ഒഴിവാക്കിയതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
പാക്കിസ്ഥാൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), കമ്രാൻ ഗുലാം, മെഹ്റാൻ മുംതാസ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുരൈര, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നോമൻ അലി, സയീം ആയുബ്, സജിദ് ഖാൻ, സൽമാൻ അലി ആഗ, സാഹിദ് മെഹ്മൂദ്.