തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ പഞ്ചാബ് ഒമ്പത് വിക്കറ്റിന് 180 റണ്‍സ് എന്ന നിലയില്‍. അഞ്ച് വിക്കറ്റെടുത്ത ആദിത്യ സര്‍വതേയും, നാല് വിക്കറ്റുകള്‍ പിഴുത ജലജ് സക്‌സേനയുമാണ് പഞ്ചാബിനെ നിഷ്പ്രഭമാക്കിയത്.
43 റണ്‍സെടുത്ത രമണ്‍ദീപ് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 27 റണ്‍സുമായി മയങ്ക് മര്‍ഖണ്ഡെയും, 15 റണ്‍സുമായി സിദ്ധാര്‍ത്ഥ് കൗളും ക്രീസിലുണ്ട്.