ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ 10 വയസുകാരിയെ കയർ കൊണ്ട് തലകീഴായി കെട്ടിത്തൂക്കി പിതാവ്. ധംന ഗ്രാമത്തിലാണ് സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോവിന്ദ് ദാസ് റായ്‌ക്വാർ എന്നയാളാണ് മകൾ സോനത്തെ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ക്രൂരത കണ്ട നാട്ടുകാരാണ് പെൺകുട്ടിയെ രക്ഷിച്ചത്. സംഭവത്തിൽ പൊലീസ് ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിതാവിന്‍റെ പ്രവൃത്തിക്ക് പിന്നിലെ കാരണം വ്യക്തമല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *