ഓയൂര്‍: മദ്യപിക്കാന്‍ വസ്തു വിറ്റ് പണം നല്‍കാന്‍ തയാറാകാതിരുന്ന ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം അമ്പലംകുന്ന് ചെറുവക്കല്‍ കൂലിക്കോട് ഇടയിലഴികത്ത് വീട്ടില്‍ പ്രകാശി(47)നെയാണ് പൂയപ്പള്ളി പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രകാശ് ഡോറുകളും ബോണറ്റിന്റെ മേല്‍മൂടിയും ഇല്ലാത്ത കാര്‍ അമിത വേഗത്തില്‍ മുന്നോട്ടും പിന്നോട്ടും എടുക്കുകയും ഗേറ്റ് തകര്‍ന്ന് ഭാര്യയുടെ ദേഹത്ത് ശക്തമായി ഇടിക്കുകയും ചെയ്തു. കാല്‍ ഒടിയുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്ത ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി പിന്നീട് വീട് അടിച്ച് തകര്‍ത്തു. ഇയാളുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന വസ്തുക്കള്‍ വില്‍പ്പിക്കുകയും തുക തീര്‍ന്നതോടെ ഭാര്യയുടെ പേരില്‍ അവശേഷിക്കുന്ന ഒരേക്കര്‍ ഭൂമി കൂടി വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ഭാര്യ തയാറാകായതോടെയാണ് ഇയാള്‍ ഭാര്യയെ അക്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.