പ്രായമായില്ലേ, അടങ്ങിയൊതുങ്ങിയിരുന്നൂടേ, ഇത്തരം ചോദ്യങ്ങളുമായി ഈ 61-കാരിയുടെ അടുത്ത് പോകണ്ട, ചമ്മിപ്പോകും

സോഷ്യൽ മീഡിയയിൽ ആയാലും സമൂഹത്തിലായാലും ഏറ്റവുമധികം ബോഡി ഷെയിമിം​ഗും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളായിരിക്കും. അമ്മായി, തള്ള, ഈ പ്രായത്തിലിങ്ങനെയാണോ ചെയ്യേണ്ടത്, ഒരു മൂലയിൽ അടങ്ങിയിരുന്നൂടേ തുടങ്ങി കമന്റുകൾക്ക് കയ്യും കണക്കും ഉണ്ടാകില്ല. എന്നാൽ, ആ ചോദ്യവുമായി മുക്ത സിം​ഗ് എന്ന 61 -കാരിയുടെ അടുത്ത് ചെന്നാൽ ചമ്മി തിരിച്ചുപോരേണ്ടി വരും. 

58 -ാമത്തെ വയസ്സിലാണ് മോഡലിം​ഗ് രം​ഗത്തേക്ക് മുക്തയുടെ വരവ്. സോഷ്യൽ മീഡിയയിൽ പലരും മുക്ത സിം​ഗിനെ കണക്കറ്റ് പരിഹസിച്ചു, ട്രോളി പരാജയപ്പെടുത്താൻ നോക്കി. എന്നാൽ, ഇന്ന് മോഡലിം​ഗ് രം​ഗത്ത് യുവാക്കളെപ്പോലും തോൽപ്പിച്ചുകൊണ്ട് തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് മുക്ത. അതേസമയം ഒരു ആർട്ടിസ്റ്റും എഴുത്തുകാരിയും കൂടിയാണ് അവർ.

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Mukta Singh (@mukta.singh)

ഇൻസ്റ്റ​ഗ്രാമിൽ പല മോശം കമന്റുകളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ആ കാലം കഴിഞ്ഞു. ഇനിയൊരിക്കലും അത്തരം വാക്കുകൾ കൊണ്ട് നിങ്ങൾക്ക് എന്നെ തോൽപ്പിക്കാൻ കഴിയില്ല എന്നാണ് മുക്ത പറയുന്നത്. പലരും തന്നോട് പറഞ്ഞത് പ്രായമായില്ലേ ഇനി ഇത്തരം ആ​ഗ്രഹങ്ങളും സ്വപ്നങ്ങളുമൊന്നും നടക്കില്ല, ഈ വേഷങ്ങളൊന്നും ചേരില്ല എന്നൊക്കെയായിരുന്നു. എന്നാൽ, അതിനെയെല്ലാം തരണം ചെയ്തിരിക്കുകയാണ് മുക്ത. 

മുക്തയുടെ ഭർത്താവ് ഒരു ഫൈറ്റർ പൈലറ്റായിരുന്നു. അതിനാൽ തന്നെ പല സ്ഥലങ്ങളിലേക്കും മാറിമാറിപ്പോകേണ്ടി വന്നു. അതിനിടയിൽ കുട്ടികളും ആയി. ഇതിന്റെയെല്ലാം ഇടയിൽ തന്റെ ജീവിതം താൻ മറന്നുപോയി എന്നും മുക്ത പറയുന്നു. മക്കളെ നന്നായി ഒരുക്കുമ്പോഴും തന്റെ വേഷം മോശമായിരിക്കും, ഒരു ജീൻസോ മറ്റോ. കണ്ണാടിയിൽ നോക്കുമ്പോൾ അയ്യോ ഞാനെന്താ ഇങ്ങനെ എന്ന് എനിക്ക് തന്നെ തോന്നുമായിരുന്നു എന്നും മുക്ത പറയുന്നു. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Mukta Singh (@mukta.singh)

സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾ കുടുംബത്തിൽ ചെയ്യാനുണ്ടാവും. എന്നാൽ, അതിനിടയിൽ അവരവരെ ശ്രദ്ധിക്കാനും മറന്നുപോകരുത് എന്നാണ് അവരുടെ പക്ഷം. നരച്ച മുടിയാണ് മുക്തയുടെ പ്രത്യേകത. മധ്യവയസ് മുതൽ മുടി നരച്ചിരുന്നു. ആദ്യമൊക്കെ ഡൈ ചെയ്തെങ്കിലും ഇപ്പോൾ അത് ചെയ്യുന്നില്ല. 

ലാക്മെ ഫാഷൻ വീക്കിലും മുക്ത തന്റെ സാന്നിധ്യം അറിയിച്ചു. എന്നാൽ, അവരുടെ സ്വപ്നം ഇവിടെയൊന്നും തീരുന്നില്ല. രാജ്യത്തിന് പുറത്തും തന്റെ സാന്നിധ്യമറിയിക്കാനാണ് മുക്തയുടെ ആ​ഗ്രഹം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin