തൃശൂർ : ഇലക്ഷൻ കമ്മിഷൻ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറിനുള്ളിൽ യു ഡി എഫ് മുന്നണി സ്ഥാനാർഥി യെ പ്രഖ്യാപിക്കുകുകയും ചേലക്കര യുഡിഎഫ് തിരിച്ചുപിടിക്കാൻ സജ്ജമായ ചിട്ടയായ പ്രവർത്തനമാണെന്നും എല്ലാ പ്രവർത്തകരും ഓരെ മനസോടെ പാർട്ടിയുടെ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ പി എം അനീഷ്, വള്ളത്തോൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷാനവാസ്. കെപിസിസി വൈസ് പ്രസിഡന്റ് ശ്രീ വി പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം നിയാസ്.മുൻ ഡിസിസി പ്രസിഡന്റ് ശ്രീ ജോസ് വള്ളൂർ,അനിൽ അക്കര Ex. mla, കെപിസിസി ഭാരവാഹികളായ ശ്രീ രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടം കണ്ടത്, ജോൺ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കെ പി സി സി, ജില്ലാ നേതാക്കൾ സന്നിഹിതരായി.
ചടങ്ങിൽ പഴയന്നൂർ ഐ എച്ച് ആർ ഡി കോളേജ് തിരഞ്ഞെടുപ്പിൽ ഫുൾ പാനൽ നേടി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു