മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. നിലവിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.
തിരുവനന്തപുരത്താണ് നിലവിൽ എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇവിടെ നിന്നുമുള്ള ഫോട്ടോ രചയിതാവായ മുരളി ഗോപിയാണ് ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം സംവിധായകനായ പൃഥ്വിരാജും നിർമാതാവായ ആന്റണി പെരുമ്പാവൂരും ഉണ്ട്. ത്രീ ഈസ് കമ്പനി എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ മുരളി ഗോപി ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. എമ്പുരാൻ മിന്നിച്ചേക്കണമെന്ന് പറഞ്ഞവർ ഫോട്ടോയിൽ മോഹൻലാലിനെ മിസ് ചെയ്യുന്നുവെന്ന് പറയുന്നുമുണ്ട്.