ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളിൽ ഒമാനിൽ മഴയ്ക്ക് സാധ്യത, അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

മസ്കറ്റ്: ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 

ഇതിന്‍റെ ഫലമായി ദോഫാര്‍, അല്‍വുസ്ത, തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 14 തിങ്കളാഴ്ച രാത്രി മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കാ​ലാ​വ​സ്ഥ​ സ്ഥിതിഗതികള്‍ നാ​ഷ​ന​ൽ മ​ൾ​ട്ടി ഹാ​സാ​ർ​ഡ്സ് എ​ർ​ലി വാ​ണി​ങ് സെ​ന്‍റ​റി​ലെ വിദഗ്ധര്‍ നി​രീ​ക്ഷി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യ​ണെന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഏ​റ്റ​വും പു​തി​യ കാ​ലാ​വ​സ്ഥാ ബു​ള്ള​റ്റി​നു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും പി​ന്തു​ട​ര​ണ​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പൊതുജനങ്ങളോട് അ​ഭ്യ​ർ​ഥി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin