ബിസിനസ്‌ ഫോർട്ടിനെറ്റുമായി കൈകോർത്ത് ‘എയർടെൽ സെക്യൂർ ഇന്‍റർനെറ്റ്‌’ അവതരിപ്പിച്ചു. എയർടെല്ലിന്‍റെ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയും ഫോർട്ടിനെറ്റിന്‍റെ അടുത്ത തലമുറ ഫയർവാളും ചേർന്നാണ് ഇന്‍റര്‍നെറ്റ് ലീസ് ലൈൻ സർക്യൂട്ടുകളുടെ സുരക്ഷ വർധിപ്പിക്കുക. നിലവിൽ ഉള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതും ആയ സൈബർ ഭീഷണികളെ തടയാൻ ഈ സംവിധാനത്തിന് ആകുമെന്നാണ് എയര്‍ടെല്ലിന്‍റെ പ്രതീക്ഷ.
ബിസിനസുകൾ അഭിമുഖീകരിക്കുന്ന സൈബർ സുരക്ഷാ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ഈ പുതിയ സംവിധാനത്തിന് കഴിയും. പല സ്ഥാപനങ്ങൾക്കും സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടാനുള്ള മനുഷ്യവിഭവങ്ങളും സാങ്കേതികവിദ്യയും ഇല്ല. സൈബർ സുരക്ഷ കൂടുതൽ സങ്കീർണമാകുന്നുവെന്നും അതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള വിഭവങ്ങൾ സ്ഥാപനങ്ങൾക്ക് ഇല്ലെന്നും എയർടെൽ പറഞ്ഞു.
സൈബര്‍ ഭീഷണികളെ തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിക്കുന്നുണ്ട്. സ്‌പാം കോളുകളും സ്‌പാം മെസേജുകളും തടയാനായി എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെയാണ് എയർടെൽ സെക്യൂർ ഇന്‍റർനെറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. സൈബർ സുരക്ഷ കൂടുതൽ സങ്കീർണമാകുന്നുവെന്നും അതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള വിഭവങ്ങൾ സ്ഥാപനങ്ങൾക്ക് ഇല്ലെന്നും എയർടെൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *