റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയുടെ ഗതാഗത കുരുക്കുകൾ കുറയ്ക്കുന്നതിനും നഗര വികസനത്തിന്റെ ഭാഗമായും റിയാദിൽ പുതിയ തൂക്കുപാലം വരുന്നു.
റിയാദിലെ പ്രധാനപ്പെട്ട റോഡ് ആയ മക്ക റോഡിന്റെ നിലവിലെ തൂക്കുപാലത്തിൽ തിരക്കു മൂലം യാത്രികർക്ക് സിറ്റിയിൽ കടക്കുന്നതിന് ബുറൈദ റോഡിലൂടെ വേണം പോകാൻ. ദമാമിലേക്ക് പോകുന്നവർക്ക് മണിക്കൂറുകൾ സഞ്ചരിച്ചാണ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്.
2030 ഓടെ റിയാദിലെ വികസനത്തിന്റെ മുഖച്ഛായ മാറ്റുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. പ്രധാന റോഡുകൾ രണ്ട് മലകളിൽ നിന്ന് ബന്ധിപ്പിക്കുവാനായി തൂക്കുപാലം നിർമ്മിക്കുന്നതാണ് പദ്ധതി. ഇത് യഥാർഥ്യമാവുന്നതോടെ ഹൈവേയിലെ തിരക്ക് കുറയ്ക്കാനാകും.
നിലവിലെ തൂക്കുപാലം സന്ദർശിക്കുവാൻ നൂറുകണക്കിന് ആളുകളാണ് ദിവസേന എത്താറുള്ളത്. ചെറു കനാലുകളും കൃഷിയിടങ്ങളും കൊട്ടാര തുല്യമായ ഫാം ഹൗസുകളും ഈ രണ്ടു മലകളുടെ താഴ് വാരത്താണ് ഉള്ളത്. ഇനി വരുന്ന തൂക്കുപാലങ്ങളും കൂടുതൽ ടൂറിസം മേഖലയ്ക്ക് സാധ്യത കൊടുത്തു കൊണ്ടാണ് നിർമ്മിക്കുന്നത്.
ലോക ശ്രദ്ധ നേടുന്ന പാർക്കുകൾ, എച്ച് ഓഫ് ദി വേൾഡ് തുടങ്ങിയവയിലേക്ക് എത്തിപ്പെടുന്നതിനുവേണ്ടി പുതിയ തൂക്കുപാലം വരുന്നതോടെ എളുപ്പമാകും.