യാ മോനേ! വില 10 ലക്ഷം, ഇതാ സാധാരണക്കാരുടെ ഫോർച്യൂണർ, പുത്തൻ ലുക്കിൽ മഹീന്ദ്ര ബൊലേറോ!

യാ മോനേ! വില 10 ലക്ഷം, ഇതാ സാധാരണക്കാരുടെ ഫോർച്യൂണർ, പുത്തൻ ലുക്കിൽ മഹീന്ദ്ര ബൊലേറോ!

ന്ത്യൻ എസ്‍യുവി വിപണിയിലെ കരുത്തൻ പേരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കരുത്തിന്‍റെ പ്രതീകമായ മഹീന്ദ്ര വാഹനങ്ങളെ ജനങ്ങൾ വളരെയേറെ ഇഷ്‍ടപ്പെടുന്നു. ഇത്തരത്തിൽ ഏറെ ജനപ്രിയതയുള്ള ഒരു മഹീന്ദ്ര മോഡലാണ് മഹീന്ദ്ര ബൊലേറോ. എസ്‌യുവികളുടെ വിഭാഗത്തിൽ, മഹീന്ദ്ര ബൊലേറോ അതിൻ്റെ വിശ്വാസ്യതയ്ക്കും കരുത്തുറ്റ ബിൽഡ് ക്വാളിറ്റിക്കും പേരുകേട്ട മോഡലാണ്. അക്ഷരാർത്ഥത്തിൽ സാധാരണക്കാരന്‍റെ ഫോർച്യൂണറാണ് ബൊലേറോ എന്നുവേണമെങ്കിൽ പറയാം. ബൊലേറോയുടെ പുതിയ പതിപ്പ് ലോഞ്ച് ചെയ്യാൻ മഹീന്ദ്ര ഒരുങ്ങുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകൾ ഉണ്ട്. ടൊയോട്ട ഫോർച്യൂണറിന്‍റെ വിലയുടെ ചെറിയൊരു ഭാഗം മുടക്കിയാൽ ഈ എസ്‍യുവി സ്വന്തമാക്കാം. വരാനിരിക്കുന്ന പുത്തൻ ബൊലേറോ 2024 നവംബറിൽ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. എന്നാൽ പുതിയ ബൊലേറോയെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കിടിലൻ ലുക്കിൽ ആയിരിക്കും പുത്തൻ ബലേറോ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതാ വരാനിരിക്കുന്ന മഹീന്ദ്ര ബൊലേറോയെപ്പറ്റി പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകൾ അറിയാം.

യാ മോനേ! വില 10 ലക്ഷം, ഇതാ സാധാരണക്കാരുടെ ഫോർച്യൂണർ, പുത്തൻ ലുക്കിൽ മഹീന്ദ്ര ബൊലേറോ!

വരാനിരിക്കുന്ന പുതിയ ബൊലേറോയ്ക്ക് പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ, മെച്ചപ്പെടുത്തിയ ഫ്രണ്ട് ഗ്രിൽ തുടങ്ങിയവ ലഭിക്കും. അഞ്ച് സീറ്റർ, ഏഴ് സീറ്റർ വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്ന എസ്‌യുവി വൈവിധ്യമാർന്ന നിറങ്ങളിൽ ലഭ്യമാകും. ഇത് സ്റ്റൈലും കരുത്തും ആധുനികതിയും ഒത്തിണങ്ങിയ ആകർഷകമായ രൂപം ഉറപ്പാക്കുന്നു. പുതിയ സാങ്കേതികവിദ്യയും മികച്ച ഫീച്ചറുകളും ഈ വാഹനത്തിൽ കമ്പനി അവതരിപ്പിച്ചേക്കും. ഇതോടൊപ്പം, ശക്തമായ മൈലേജ് നൽകാൻ സഹായിക്കുന്ന ശക്തമായ എഞ്ചിൻ കമ്പനി വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

പരമാവധി 115 PS കരുത്തും 280 Nm ടോർക്കും സൃഷ്‍ടിക്കുന്ന ശക്തമായ 1.5 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും പുത്തൻ ബൊലേറോയിൽ കമ്പനി ഉപയോഗിക്കുക. ഈ വാഹനത്തിൻ്റെ മൈലേജിനെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ഈ വാഹനത്തിൽ നിന്ന് നിങ്ങൾക്ക് ലിറ്ററിന് 23 കിലോമീറ്റർ ശക്തമായ മൈലേജ് ലഭിക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ.  

ഉപഭോക്താക്കൾക്ക് നിരവധി സുരക്ഷാ ഫീച്ചറുകളും കമ്പനി നൽകിയേക്കും. ഡ്യുവൽ എയർബാഗുകൾ, ഇബിഡി ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് (ഇബിഡി) തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിൽ ലഭിച്ചേക്കും. ഇതുകൂടാതെ, ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കളക്ടർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിസ്‌ക് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, പാർക്കിംഗ് സെൻസർ തുടങ്ങി നിരവധി ശക്തമായ ഫീച്ചറുകൾ പുതിയ വാഹനത്തിൽ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. 

വാഹനത്തിന്‍റെ വിലയും ലോഞ്ച് തീയതിയും കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ മഹീന്ദ്ര ബൊലേറോയ്ക്ക് 10 ലക്ഷം രൂപ മുതൽ വിലയുണ്ടാകുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ ലോഞ്ച് നടന്നേക്കുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചന നൽകുന്നു. 

By admin