കോഴിക്കോട് : മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആയിരുന്ന ലോക് ജനശക്തി പാർട്ടി സ്ഥാപകൻ രാം വിലാസ് പാസ്വാനെ എൽജെപിആർ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
സ്വാമി പ്രേമാനന്ദ ചടങ്ങിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ദളിത് പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കായി പാസ്വാൻ നൽകിയ സംഭാവന രാജ്യം എന്നും സ്മരിക്കുമെന്ന് സ്വാമി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷെനുബ് താമരകുളം അധ്യക്ഷത വഹിച്ചു.
ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ മുഖ്യ പ്രഭാഷണം നടത്തി. പി ചന്ദ്രൻ മാസ്റ്റർ, ഷാനേഷ് കൃഷ്ണ, കെ സി സുധീർരാജ്, ഷെറിൽ കുമാർ, കെ ബിനു കുമാർ, അൻവർ സാദത്, ഷീജ എന്നിവർ സംസാരിച്ചു.