റിയാദ്: മലയാള മണ്ണിന്റെ ഓർമ്മപ്പെടുത്തലായി റിഫാ ഓണം പൊന്നോണം ആഘോഷമാക്കി. വെള്ളിയാഴ്ച റിയാദ് എക്സിറ്റ് 18 ഇസ്രാഹിൽ വെച്ച് നടന്ന പരിപാടി പ്രവാസ ലോകം ചെണ്ടമേളവും താലപ്പൊലിയുമൊക്കെയായി ഗംഭീരമായി ആഘോഷിച്ചു.
ഹിബ അബ്ദുൽസലാം ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരെ സ്വീകരിച്ചു. നിബു വർഗീസ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. വിശിഷ്ട അതിഥികളായി എത്തിയ സാമൂഹ്യ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും സംഘടനയുടെ പ്രോഗ്രാമിന് മാറ്റുകൂട്ടി .
റിയാദിലെ ആദ്യകാല സംഘടനയായ റിഫാ ആണ് കേരളത്തിലെ പ്രമുഖ സാമൂഹ്യപ്രവർത്തകരെയും സാംസ്കാരിക നായകന്മാരെയും റിയാദിലെത്തിച്ചത്.