തിരുവനന്തപുരം: മദ്യപാന വീഡിയോ പുറത്തായ സംഭവത്തില്‍ എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കി.
എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് നന്ദന്‍ മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷിനും എതിരെയാണ് നടപടി. ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സഞ്ജയ് എസ്.എഫ്.ഐയുടെ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്.
സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. ജില്ലാ പ്രസിഡന്റിന്റെ ചുമതല മംഗലപുരത്ത് നിന്നുള്ള ജയകൃഷ്ണന് നല്‍കാന്‍ തീരുമാനമായി.