മനാമ: ബഹ്റൈനിലെ വിദ്യാലയങ്ങളിൽ നിന്നും 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ ഇന്ത്യൻ പ്രവാസി വിദ്യാർഥികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി മീഡിയ വൺ ബഹ്റൈൻ “മബ്റൂക് ഗൾഫ് ടോപ്പേഴ്സ്” എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പുരസ്ക്കാര വിതരണത്തിൽ ബഹ്റൈനിലെ ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുക്കും.
സിഞ്ചിലെ അൽ അഹ്‌ലി ക്ലബിൽ ഇന്ന് 11.10.2024 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 4.30 ന് പരിപാടികൾക്ക് തുടക്കമാവും.
പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിലേക്ക് ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തെ സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് നൽകുന്ന ബഹുമതി എന്ന നിലക്ക് വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സംഘാടകർ ബഹ്റൈൻ സത്യം ഓൺലൈൻ ന്യൂസിനോട് അറിയിച്ചു.