കോട്ടയം: നവരാത്രി ആഘോഷം കഴിഞ്ഞു മടങ്ങുന്ന മലയാളികളുടെ തിരക്കൊഴിവാക്കാന്‍ വീണ്ടും ഒരു സ്‌പെഷല്‍ ട്രെയിന്‍ കൂടി റെയില്‍വേ പ്രഖ്യാപിച്ചു. കൊച്ചുവേളി – മംഗളൂരു ജങ്ഷന്‍ അന്ത്യോദയ സ്‌പെഷല്‍ ട്രെയിനാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ റൂട്ടിലൂടെയാണ് ട്രെയിന്‍ കടന്നു പോവുക. ഒക്‌ടോബര്‍ 14ന് രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ 15ന് രാവിലെ 9.15ന് മംഗളൂരു ജങ്ഷനില്‍ എത്തിച്ചേരും. അന്നു രാത്രി 8.10ന് മംഗളൂരുവില്‍ നന്നു പുറപ്പെടുന്ന ട്രെയിന്‍ 16ന് രാവിലെ 8ന് കൊച്ചുവേളിയില്‍ മടങ്ങിയെത്തും.
14 ജനറല്‍, സെക്കന്‍ഡ് ക്ലാസ് കമ്പാട്ട്‌മെന്റുകളാകും ട്രെയിനില്‍ ഉണ്ടാവുക. ഇതോടൊപ്പം ശാരീരിക വെല്ലുവിളകള്‍ നേരിടുന്നവര്‍ക്കുള്ള സൗകര്യവും ട്രെയിനില്‍ ഉണ്ടാകും.
മുന്‍പ് മംഗളൂരു- എറണാകുളം, ചെന്നൈ കോട്ടയം സെപ്ഷല്‍ ട്രെയിനുകളും റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആലപ്പുഴവഴിയുള്ള സർവീസുകളുടെ കുറവ് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് റെയില്‍വേ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്.