‘ദീപികയെക്കാള്‍ അടിപൊളി’: സിങ്കം എഗെയ്‌ന്‍ ദീപികയെ മിമിക്രി ചെയ്തു, പെണ്‍കുട്ടിക്ക് കൈയ്യടി !

കൊച്ചി: ബോളിവുഡിലെ ദീപാവലി റിലീസാണ് സിങ്കം എഗെയ്‌ന്‍. ഈ ചിത്രത്തില്‍  ‘ലേഡി സിംഹം’ അഥവ ശക്തി ഷെട്ടി എന്ന റോളിലാണ് ദീപിക പദുക്കോൺ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 

അജയ് ദേവ്ഗൺ നായകനായ ആക്ഷൻ ത്രില്ലറിന്‍റെ അഞ്ച് മിനിറ്റ് ട്രെയിലറിലെ ദീപികയുടെ അഭിനയം ട്രോളായും മാറുന്നഉണ്ട്. ഇപ്പോഴിതാ സിങ്കം എഗെയ്‌നിലെ ട്രെയിലറിലെ നടിയുടെ സംഭാഷണങ്ങളും ഭാവങ്ങളും സൊണാലിക പുരി എന്ന ഇന്‍ഫ്യൂവെന്‍സര്‍ അവതരിപ്പിക്കുകയാണ്. ഇത് ഇതിനകം വൈറലായിരുന്നു. 

 സൊണാലിക പുരി ട്രെയിലറിലെ ദീപികയുടെ സംഭാഷണങ്ങളും ഭാവങ്ങളും അത് പോലെ തന്നെ പകര്‍ത്തിയിട്ടുണ്ട്. ക്യൂന്‍ 100 എന്നാണ് ഇന്‍ഫ്യൂവെന്‍സറുടെ പോസ്റ്റിന്‍റെ ക്യാപ്ഷന്‍. എന്തായാലും സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്‍റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. 

സിങ്കം എഗെയ്‌ന്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലറില്‍ ദീപികയുടെ അഭിനയത്തെക്കാള്‍ റീല്‍സ് കൊള്ളാം എന്നാണ് ചിലര്‍ പറയുന്നത്. ഒപ്പം ദീപിക ഇത് കണ്ടാല്‍ ദീപിക തന്‍റെ ഡ്യൂപ്പായി സൊണാലിക പുരിയെ എടുക്കും എന്നാണ് ചിലര്‍ പറയുന്നത്. അവസാനത്തെ ദീപികയുടെ ലുക്ക് അതുപോലെ എന്നാണ് ചിലര്‍ പറയുന്നത്. 

കരീന കപൂർ, ജാക്കി ഷ്റോഫ്, അർജുൻ കപൂർ, ടൈഗർ ഷ്റോഫ്, രൺവീർ സിംഗ്, അക്ഷയ് കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സിങ്കം എഗെയ്ൻ. 2024 നവംബർ 1 ന് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്‍റെ ഭാഗമാണ് ചിത്രം. ജിയോ സ്റ്റുഡിയോയും, അജയ് ദേവഗണും, രോഹിത്ത് ഷെട്ടിയും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളാണ്. 

രജനിയുടെ വേട്ടൈയന്‍ കാണാന്‍ ദളപതിയും എത്തി; വീഡിയോ വൈറല്‍

കമൽ ഹസ്സൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രം ‘അമരൻ’ കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്

By admin