കൊച്ചി: തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മേരി ഡീന (31) എന്ന യുവതിയാണ് പിടിയിലായത്.
ഞാറയ്ക്കല്‍ സ്വദേശിയില്‍നിന്ന് 1,05000 രൂപയും ചക്യാത്ത് സ്വദേശിനിയില്‍ നിന്നും 8,00000 രൂപയുമാണ് ഇവര്‍ തട്ടിയെടുത്തത്. കളമശ്ശേരി സ്റ്റേഷനിലും ഇവര്‍ക്കെതിരേ സമാന കേസുണ്ട്.
ഞാറക്കല്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ എസ്.ഐ അഖില്‍ വിജയകുമാര്‍, എസ്.സി.പി.ഒ ഉമേഷ്, സി.പി.ഒമാരായ വി.കെ. രെഗേഷ്, കെ.സി. ദിവ്യ, കെ.സി. ഐശ്വര്യ, കെ. വേണു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.