കൊച്ചി: ബോൾഗാട്ടി പാലസിൽ അലൻ വാക്കർ ഡി.ജെ. ഷോയ്ക്കിടെ കവർന്ന ഫോണുകളിൽ ചിലത് ഇപ്പോഴും സഞ്ചാരത്തിലെന്ന് പോലീസ് കണ്ടെത്തൽ. 36 ഫോണുകളാണ് കൊച്ചിയിലെ ഷോയ്ക്കിടെ അപഹരിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണാണ്. ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതിനാൽ അതിൽ ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമേ പോലീസിനു ലഭിച്ചിട്ടുള്ളൂ. സൈബർ പോലീസിനു പുറമേ ഫോൺ നിർമാണ കമ്പനിയുടെ സഹായത്തോടെയാണ് ലൊക്കേഷനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. ഇവയിൽ ചിലത് ഇപ്പോഴും സഞ്ചാരത്തിലായതിനാൽ ലൊക്കേഷൻ വ്യക്തമായതിനു ശേഷമാകും അടുത്ത അന്വേഷണ സംഘം യാത്ര തിരിക്കുക.
ഒക്ടോബർ നാലിന് ബെംഗളൂരുവിൽ അലൻ വാക്കറുടെ ഷോയുണ്ടായിരുന്നു. അവിടെയും ഫോണുകൾ മോഷ്ടിച്ചിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അവിടേക്ക് പോയത്. മറ്റ് ചില ഫോണുകൾ ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ലൊക്കേഷൻ കാണിച്ചിരുന്നു. പോലീസ് സംഘം ഉടൻ അവിടേക്കും പോകും. ഷോയുടെ വീഡിയോ, സി.സി. ടി.വി. ദൃശ്യങ്ങളും നഷ്ടപ്പെട്ട ഫോണുകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. മഹാരാഷ്ട്ര, കർണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *