ബംഗളുരു: ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മലയാളി ബംഗളുരുവില്‍ അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ബിലാല്‍ റഫീഖാ(50)ണ് അറസ്റ്റിലായത്. ബംഗളുരു ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി.
മര്‍ച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ബിലാല്‍ റഫീഖ് 2021ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടുതവണ ഗര്‍ഭിണിയാക്കുകയും ചെയ്‌തെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
2022ലും 2023-ലാണ് പീഡനം നടന്നത്. രണ്ടുതവണയും ഇയാള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചു. ബിലാല്‍ റഫീഖിന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കുകയും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.