ചാലക്കുടി: തൃശൂര്‍ ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു. പ്രായമായ രണ്ടുപേരും യുവാവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ കാറിനുളളിലുണ്ടായിരുന്നവരെ ഫയര്‍ ഫോഴ്‌സ് എത്തുന്നതിനു മുമ്പ് നാട്ടുകാര്‍ ചെര്‍ന്ന് രക്ഷപ്പെടുത്തി. സീല്‍ ബെല്‍റ്റ് ഇടുന്നതിനിടയല്‍ വാഹനം നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.
പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനായി സ്ഥാപിച്ചിരുന്ന ക്യാമറ ശ്രദ്ധയിൽപെട്ട ഡ്രൈവർ എ.ഐ ക്യമറയണെന്ന് തെറ്റ്ധരിച്ച് സീറ്റ് ബെല്‍റ്റ് ഇടാന്‍ തുടങ്ങിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *