കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതി പിടിയില്‍. കോഴിക്കോട് കോടഞ്ചേരി കൂടത്തായി സ്വദേശി സൈനുദ്ദീനാണ് അറസ്റ്റിലായത്.
വീട്ടിലെത്തിയ ബന്ധു വിവരം അറിയുകയും കുടുംബം കോടഞ്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ താമരശേരി കോടതിയിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.