കൊല്ലം: ചിതറയില്‍ യുവതിയെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം കാര്‍ നിര്‍ത്താതെ പോയി. മുള്ളിക്കാട് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അപകടത്തില്‍ മീര എന്ന യുവതിക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
റോഡിന്റെ ഒരു വശത്തുകൂടി നടന്നുപോവുകയായിരുന്ന യുവതിയെ പിന്നാലെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.