കൊല്ലം: അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ലയം തകർത്തു. തലനാരിഴക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. അമ്പനാട് അരണ്ടൽ വാർഡിൽ മാമൂട്ടിൽ തോട്ടം തൊഴിലാളിയായ ശശികുമാറിൻ്റെ ലയമാണ് കാട്ടാന തകര്‍ത്തത്.
ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ശശികുമാറും മക്കളും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.