തിരുവനന്തപുരം:  മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിന് ഐഎച്ച്ആർഡി ഡയറക്ടർക്കുള്ള മിനിമം യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എഐസിടിഇ സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 
ഐഎച്ച്ആർഡി ഡയറക്ടർ നിയമനത്തിനുള്ള അഭിമുഖത്തില്‍ അരുണ്‍കുമാറും പങ്കെടുത്തിരുന്നു. അരുണ്‍ ഉള്‍പ്പെടെ ആറു പേരാണ് തിരുവനന്തപുരത്ത് നടന്ന അഭിമുഖത്തില്‍ പങ്കെടുത്തത്. 10 പേരാണ് അപേക്ഷിച്ചിരുന്നത്.
അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ അരുണ്‍കുമാര്‍ ഒഴികെയുള്ളവരെല്ലാം തന്നെ വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രിൻസിപ്പൽമാരായും സീനിയർ പ്രൊഫസർമാരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി, കുസാറ്റ് മുൻ വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി എന്നിവരായിരുന്നു പാനലിലുണ്ടായിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *