,. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …   ‘ JYOTHIRGAMAYA ‘🌅ജ്യോതിർഗ്ഗമയ🌅കൊല്ലവർഷം 1200 കന്നി 25ഉത്രാടം  / അഷ്ടമി2024 / ഒക്ടോബര്‍ 11, വെള്ളി
ഇന്ന്;
നവരാത്രിഇന്ന് *ദുർഗ്ഗാഷ്ടമി !
*അന്തഃരാഷ്ട്ര ബാലിക ദിനം ! [International Day of the Girl Child;പെൺകുട്ടികളുടെ കഴിവുകളിലേക്കും അവർ അഭിമുഖീകരിയ്ക്കുന്ന ആഗോള വെല്ലുവിളികളിലേക്കും വെളിച്ചം വീശുന്നതിന്നായി ഒരു ദിവസം.പെൺകുട്ടികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിരന്തരമായ ലിംഗ അസമത്വങ്ങൾ പരിഹരിക്കുന്നതിനുമുള്ള ദിവസം കൂടിയാണിന്ന്. പെൺകുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിയ്ക്കാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ ലഭ്യത, ആരോഗ്യ സംരക്ഷണം, വിവേചനങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നുമുള്ള സംരക്ഷണം ഉറപ്പു വരുത്തുക. ഇതിനായി ‘ പെൺകുട്ടികളെ ശാക്തീകരിക്കുകയും ബോധവൽകരിയ്ക്കുകയും ചെയ്യുക. അതുവഴി അവരുടെ ഭാവി അവരുടെ കയ്യിൽ സുരക്ഷിതമായിരിയ്ക്കാൻ അവരെത്തന്നെ ഏൽപ്പിച്ച് അവരെ സ്വയം പര്യാപ്തരാക്കണമെന്നും  പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നുണ്ട്. Girls’ vision for the future’. എന്നതാണ് 2024 ലെ തീം ]
*ലോക മുട്ട ദിനം! [മനുഷ്യന് അറിയാവുന്ന ഏറ്റവും പഴക്കം ചെന്ന സമീകൃതാഹാരങ്ങളിൽ ഒന്നായ മുട്ട മനുഷ്യരുടെ ജീവിതത്തിലും ആരോഗ്യത്തിലും ഇപ്പൊഴും ഒരു പ്രധാന പങ്ക് വഹിയ്ക്കുന്നുണ്ട്. ലോക മുട്ട ദിനം സ്വാദിഷ്ടവും ചെറിയതും ആരോഗ്യ പ്രാധാന്യമേറിയതുമായ ഈ ആഹാരത്തെക്കുറിച്ച് കൂടുതൽ അറിയാനും അവയെ നിത്യേന നമ്മുടെ തീൻമേശകളിൽ എത്തിച്ച് നമുക്ക് എന്നും ഭക്ഷിയ്ക്കാനുള്ള ആഹാരമാക്കി മാറ്റാനും ഉപകരിയ്ക്കുന്നു . “United by Eggs.” എന്നതാണ് 2024 ലെ ഈ ദിനത്തിലെ തീം ]
 *ബ്ലാക്ക് ഗേൾ ഡേ ഓഫ് ![എല്ലാ വർഷവും ഒക്ടോബർ 11 ന് ആഘോഷിക്കുന്ന ഈ ദിനം,  മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യം നമ്മെഎടുത്തു കാണിയ്ക്കുന്നതിനായി ആചരിയ്ക്കുന്നതാണ് , പ്രത്യേകിച്ച് ഹൃദ്രോഗം, സ്തനാർബുദം എന്നിവയാൽ മാനസീക സമ്മർദ്ദമനുഭവിയ്ക്കുന്ന കറുത്തവർഗ്ഗക്കാരായ സ്ത്രീകൾക്ക് വേണ്ടിയാണ് ഈ ദിനം അമേരിയ്ക്കയിൽ ആചരിയ്ക്കുന്നത്.]

*ദേശീയ വെറ്റ് നഴ്‌സ് ദിനം[പലപ്പോഴും സമൂഹത്തിൽ പരിഗണിക്കപ്പെടാതെ പോകുന്ന ഒരുപാട് നഴ്‌സുമാരുണ്ട്, പ്രത്യേകിച്ച്  മൃഗാശുപത്രിയിലെ നഴ്സുമാർഅവരുടെ സേവനത്തെ ഓർക്കാനും അവരെ ബഹുമാനിയ്ക്കാനുമായാണ്  വെറ്റ് നഴ്‌സ് സ് ദിനം ആചരിയ്ക്കുന്നത്]
*ദക്ഷിണ ഭക്ഷ്യ പൈതൃക  ദിനം!*ദേശീയ സോസേജ് പിസ്സ ദിനം!*പുലസ്കി മെമ്മോറിയൽ ഡേ!*  National Coming Out Day !*  മാസിഡോണിയ : വിപ്ലവ ദിനം !.
 
 ഇന്നത്തെ മൊഴിമുത്ത് “ഇരയായി ഉടുപ്പിട്ട്‌ അഭിനയിക്കുകയാണ്‌ ഇര പിടിക്കുവാനുള്ള ഏറ്റവും പുതിയ തന്ത്രം. ആലയില്‍ കടക്കാനും ആടുകളെ ഒച്ചയുണ്ടാക്കാതെ പുറത്തേയ്ക്ക് നയിക്കാനും ഇത് ഒരു നല്ല തന്ത്രമാണെന്ന് ആദിമകാലം മുതലേ നാം അറിഞ്ഞിരുന്നു. ആദാമിന്‍റെ സന്തതി പരമ്പരയില്‍ ഈ തന്ത്രം ഇപ്പോഴും ഫലിക്കാതിരിക്കുന്നി‍ല്ല എന്നതാണ് സത്യം. അതുകൊണ്ട്‌ തന്നെ ഒരാശയത്തെ നശിപ്പിക്കുവാന്‍ അതേ ആശയത്തിൽ വിശ്വസിയ്ക്കുന്നവരെ തന്നെ കൂട്ടുപിടിയ്ക്കണം, കൂടാതെ ഒരേ  ഇനത്തില്‍പ്പെട്ട സൂക്ഷ്മജീവികളെ നശിപ്പിയ്ക്കാൻ അതേ ഇനത്തിൽപ്പെട്ട സൂക്ഷ്മ ജീവികളെത്തന്നെ തന്നെ നിയോഗിയ്ക്കണം, അതായത് രാസായുധങ്ങളെക്കാള്‍ മെച്ചം ജൈവായുധങ്ങളാണെന്നർത്ഥം”  [ – എം എൻ വിജയൻ]ഹിന്ദി  സുപ്പർ സ്റ്റാർ അമിതാബ് ബച്ചന്റെയും (1942),

1996ൽ മികച്ച നവാഗത നടനുള്ള ഫിലിംഫെയർ പുരസ്കാരം (മാച്ചിസ്) നേടിയ ഒരു ബോളിവുഡ് നടൻ ചന്ദ്രചൂർ സിംഗിന്റേയും (1968),
മലയാള ചലചിത്ര നടൻ നിവിൻ പോളിയുടെയും (1984),
.”വേൾഡ് മ്യൂസിക്കിന്റെ” അഭിപ്രായത്തിൽ  മദ്ധ്യേഷ്യയിലെ ഏറ്റവും ജനപ്രിയ ഗായകനായ    “ഹബീബിയ നൂറിൽ ഐൻ…” പാടിയ ഈജിപ്ഷ്യൻ  ഗായകൻ   അമ്ര് ദിയാബ് എന്ന അമ്ര് അബ്ദുൽ ബാസിത് അബ്ദുൽ അസീസ് ദിയാബിന്റെയും (1961),
 കമ്പ്യൂട്ടർ ശാസ്ത്രഞ്ജനും  ഇന്ത്യയുടെ സുപ്പർ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവുമായ വിജയ് പി. ഭട്കറിന്റെയും (1946),

ഇന്ത്യൻ ഹോക്കി ടീമിന്റെ ഡിഫൻഡറും ഒളിംപിക് കളിക്കാരൻ ഹർപൽ സിങ്ങിന്റെയും (1983) ജന്മദിനം!
സ്മരണാഞ്ജലി !!!വിടി കുമാരൻ (1927 – 1986)ശ്രീ ചിൻമയി മ. (1931 – 2007)നെടുമുടിവേണു മ. (1948-2021)ദിന പാഥക് മ. (1922 – 2002)കാസിമിർ പുലാസ്കി മ. (1775-1749)ജെയിംസ്  ജൂൾ മ. (1818 -1889)ഹൊസെയ്ത്തോ ഫെർണാണ്ടസ് മ. (1908 -1979)ബൊണീത്ത ഗ്രാൻവിൽ മ. (1923-1988)

കവി, സംസ്കൃതപണ്ഡിതൻ, അദ്ധ്യാപകൻ, കമ്യൂണിസ്റ്റ് സാഹിത്യചിന്തകൻ, പ്രബന്ധകാരൻ, നാടകഗാനരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് വി.ടി. കുമാരൻ (ജൂലൈ 1,1927 – ഒക്ടോബർ 11, 1986).
പാശ്ചാത്യ നാടുകളിൽ ധ്യാനം പഠിപ്പിക്കുവാൻ മുൻകൈ എടുക്കുകയും ന്യൂയോർക്കിൽ ആദ്യത്തെ സെൻറ്റർ ആരംഭിക്കുകയും 60 രാജ്യങ്ങളിൽ നിന്നുള്ള 7000 ത്തോളം വിദ്യാർത്ഥികളെ ധ്യാനം പഠിപ്പിക്കുകയും ചെയ്ത സാഹിത്യകാരനും, ചിത്രകാരനും, സംഗീതജ്ഞനും ഭാരതീയ ആത്മീയ ഗുരുവും ആയിരുന്ന ശ്രീ ചിൻമയി എന്ന ചിൻമോയ്കുമാർ ഘോഷ്(27 ഓഗസ്റ്റ് 1931 – 11 ഒക്റ്റോബർ 2007),
വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും  നേടിയ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ ( 22 മെയ് 1948- 11 ഒക്ടോബർ 2021)

 ഒരു ഇന്ത്യൻ അഭിനേത്രിയുംഗുജറാത്തി നാടകവേദിയുടെ സംവിധായികയും ഒരു ചലച്ചിത്ര അഭിനേതാവുമായിരുന്ന ദിനാ പഥക് ( 4 മാർച്ച് 1922 – 11 ഒക്ടോബർ 2002)
“അമേരിക്കൻ കുതിരപ്പടയുടെ പിതാവ്” എന്ന് വിളിക്കപ്പെടുന്ന ഒരു പോളിഷ് കുലീനനും  സൈനിക മേധാവിയുമായിരുന്ന (നൂറുകണക്കിന് സ്മാരകങ്ങൾ, സ്മാരക ഫലകങ്ങൾ, തെരുവുകൾ, പാർക്കുകൾ, അദ്ദേഹത്തിന്റെ പേരിലുള്ള സമാന വസ്തുക്കൾ എന്നിവ അദ്ദേഹത്തിനുണ്ട്.) കാസിമിർ പുലാസ്കി (മാർച്ച് 6, 1745 – ഒക്ടോബർ 11, 1779),
സൗരോർജ്ജം, രാസോർജ്ജം, പ്രകാശോർജ്ജം തുടങ്ങിയവയെല്ലാം ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ ആദ്യമായി  പ്രസ്താവിച്ച   പ്രശസ്തനായ ബ്രിട്ടീഷ്  ഭൗതിക ശാസ്ത്രജ്ഞൻ ജെയിംസ് പ്രെസ്കോട്ട് ജൂൾ( 1818 ഡിസംബർ 24 – 1889 ഒക്റ്റോബർ 11).

പ്രസിദ്ധമായ “ഗ്വഹീര ഗ്വാണ്ടനമേരാ” എന്ന ഗാന രചിച്ചുപാടിയ ക്യൂബൻ ഗായകനും ഗാനരചയിതാവുമായിരുന്ന ഹൊസെയ്ത്തോ ഫെർണാണ്ടസ് എന്നറിയപ്പെടുന്ന ഹൊസെ ഫെർണാണ്ടസ് ഡയസ്(സെപ്റ്റംബർ 5, 1908  – ഒക്ടോബർ 11,1979),
ഒരു അമേരിക്കൻ നടിയായിരുന്ന ബൊണീത്ത ഗ്രാൻവിൽ റാത്തർ(ഫെബ്രുവരി 2, 1923 – ഒക്ടോബർ 11, 1988)ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖരായ ചിലർഅപ്പു നെടുങ്ങാടി ജ. (1860-1933)കെ പി  ഉമ്മർ ജ. (1930 – 2001)ചമ്പാടൻ വിജയൻ ജ. (1947 – 2007 )ജയപ്രകാശ നാരായൺ ജ. (1902 -1979)നാനാജി ദേശ് മുഖ് ജ. (1916 – 2010)ഹരീഷ്‌ ചന്ദ്ര ജ. (1923 -1983)തോമസ് ബെൽ  FRS ജ. (1792 -1880)സർ ജോർജ്ജ് വില്യംസ് ജ. (1821-1905)ഒസിപ്പോവിച്ച് യാക്കോബ്സൺ ജ. (1896-1982)റൂത്ത് കെംപെ ജ (1921-2009)

മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലത യുടെ കർത്താവ്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ, മലബാറിലെ ആദ്യ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകൻ, അച്യുതൻ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥാപകൻ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ അപ്പു. നെടുങ്ങാടി ( ഒക്ടോബർ 11, 1860 നവംബർ 7, 1933)
കെ.പി.എ.സി.യും മറ്റു  നാടക ട്രൂപ്പുകളിലും ഒരു നടനായി അഭിനയ ജീവിതത്തിലേയ്ക്ക് വരുകയും, 1965- ൽ എം.ടിയുടെ മുറപ്പെണ്ണിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേയ്ക്ക് വരുകയും 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്ന കെ പി ഉമ്മർ(ഒക്റ്റോബർ 11, 1930 – ഒക്ടോബർ 29 ,2001)
ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര് എവിടെ എന്തൊക്കെ എഴുതി എന്നന്വേഷിച്ചറിഞ്ഞ് അവയെല്ലാം പുതിയ തലമുറയ്ക്കായി സ്വരുക്കൂട്ടി വയ്ക്കുമായിരുന്ന ചമ്പാടൻ വിജയൻ(1947 ഒക്റ്റോബർ 11 – 2007 മാർച്ച് 28)
സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയും, ഭൂദാൻ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും, ബംഗ്ലാദേശ് ജനങ്ങൾ സ്വാതന്ത്രത്തിനായി പൊരുതുമ്പോൾ  പിന്തുണ പ്രഖ്യാപിക്കുകയും,. 1972 ൽ ചമ്പൽ കൊള്ള ത്തലവനായ മാധവ് സിങ്ങിനെ കൂട്ടുകാരോടൊപ്പം, ആയുധം വെച്ച് കീഴടങ്ങിപ്പിക്കുകയും, 1975 ൽ അടിയന്തരാവസ്ഥ ക്കാലത്ത് ജയിലിലാകുകയും,1977 ൽ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്ക് പിന്നിൽ ഒരുമിപ്പിക്കുകയും, ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്ന   ജെ പി എന്ന ലോകനായക ജയപ്രകാശ നാരായണൻ(1902 ഒക്ടോബർ 11-1979 ഒക്ടോബർ 8 ),
സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണ സർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനും ആയിരുന്ന നാനാജി ദേശ് മുഖ് (ഒക്ടോബർ 11, 1916 – ഫെബ്രുവരി 27, 2010)
ഇന്ത്യൻ-അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനും ഭൗതിക ശാത്രജ്ഞനും മാതൃക സിദ്ധാന്തത്തിന്റെ (representation theory) ,പ്രതേകിച്ച്‌ സ്വരചേർച്ച വിശകലനം(harmonic analysis) സെമി സിമ്പിൾ ലീ ഗ്രൂപി(semisimple Lie groups)ന്റെ അടിസ്ഥാന പഠനങ്ങൾ നടത്തിയ ‘ഹരീഷ്‌ ചന്ദ്ര(11 ഒക്ടോബർ 1923 – 16 ഒക്ടോബർ 1983)

ഇംഗ്ലിഷ് ജന്തുശാസ്ത്രജ്ഞനും സർജ്ജനും എഴുത്തുകാരനും ആയ തോമസ് ബെൽ  (11 ഒക്ടോബർ 1792 – 13 മാർച്ച് 1880)
ലണ്ടനിലെ കൂടെ തൊഴിൽ ചെയ്യുന്ന ചെറുപ്പക്കാരായ ജോലിക്കാരുടെ വിഷമതകൾ കണ്ട് , ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും ആത്മാവിനും വേണ്ടി ക്രൈസ്തവ മൂല്യങ്ങൾ പാലിക്കുന്നവരുടെ സംഘമെന്ന നിലയിൽ 1844 ജൂൺ 6 നു  വൈ.എം.സി.എ (YMCA) എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യങ് മാൻസ് ക്രിസ്ത്യൻ അസോസിയേഷൻ സ്ഥാപിച്ച സർ ജോർജ്ജ് വില്യംസ് (11 ഒക്റ്റോബർ 1821 – 6 നവംബർ 1905),
ഭാഷയിലെ സ്വനിമം എന്ന സങ്കല്പത്തെ സൈദ്ധാന്തിക തലത്തിൽ വികസിപ്പിച്ച് ഫോണോളജി എന്ന ഭാഷാ ശാസ്ത്രശാഖക്ക് രൂപം കൊടുക്കുകയും, ഒരു  കലാസൃഷ്ടി  പകർന്നു നൽകുന്ന വാചിക സന്ദേശത്തെ സാദ്ധ്യമാക്കുന്ന സംഗതികളെ ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളുപയോഗിച്ച് നിർവചിക്കാൻ ശ്രമിക്കുകയും, രൂപകം, ഉപാദാനം എന്നീ ഭാഷാസങ്കല്പനങ്ങൾ ഉപയോഗിച്ച് സാഹിത്യഭാഷയുടെ സവിശേഷതകളെ വ്യാഖ്യാനിക്കുകയും ചെയ്ത ഭാഷാശാസ്ത്രജ്ഞൻ, സാഹിത്യചിന്തകൻ എന്നീ നിലകളിൽ ലോകപ്രശസ്തനായ റോമൻ ഒസിപ്പോവിച്ച് യാക്കോബ്സൺ(1896 ഒക്റ്റോബർ 11-1982 ജൂലൈ 18),
 ഒരു അമേരിക്കൻ പീഡിയാട്രീഷ്യനും ചൈൽഡ് സൈക്യാട്രിസ്റ്റുമായിരുന്ന , തന്റെ കരിയറിന്റെ ഭൂരിഭാഗവും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ക്ലിനിക്കൽ ഗവേഷണം നടത്തുകയും 1972-ൽ ദി കെംപെ സെന്റർ സ്ഥാപിക്കുകയും ചെയ്തറൂത്ത് കെംപെ (ഒക്ടോബർ 11, 1921 – ജൂലൈ 24, 2009)

ചരിത്രത്തിൽ ഇന്ന് …1138 – സിറിയൻ ഭൂകമ്പം , 250000 ലേറെ മരണം
1634 – Burcharadi വെള്ളപ്പൊക്കം. ഡൻമാർക്കിലും ജർമനിയിലുമായി നിരവധി മരണം.
1737 – കൽക്കത്താ ഭൂകമ്പം. 3 ലക്ഷത്തിലേറെ മരണം.
1802 –  പഴശ്ശിരാജയുടെ സൈന്യ തലവനായ എടച്ചേന കുങ്കൻ നായരും സംഘവും ബ്രിട്ടീഷുകാരുടെ പനമരം കോട്ട ആക്രമിച്ചു.
1811 – ന്യൂയോർക്കിനും ന്യൂ ജേഴ്‌സിയിലെ ഹോബോക്കെനും ഇടയിൽ നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ആദ്യത്തെ ഫെറി സർവ്വീസ് ആരംഭിച്ചു.
1865 – തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട പ്രഖ്യാപനം നടത്തി.

1890 – 100 മീറ്റർ ഓട്ടം 10 സെക്കന്റിൽ താഴെ സമയം കൊണ്ട് ഓടി ജെസ്സി ഓവൻസ് ചരിത്രത്തിലേക്ക്.
1918 – കരീബിയൻ സുനാമി ദുരന്തം. നിരവധി മരണം.
1922 – Alaska Devson FBl യുടെ പ്രഥമ വനിതാ investigator ആയി.
1936 – പ്രൊഫസർ ക്വിസ്. ആദ്യ റേഡിയോ ക്വിസ് സംപ്രേഷണം ചെയ്തു.
1939 – പ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈൻ US പ്രസിഡണ്ട് FD റൂസ് വെൽറ്റിനോട് ആണവ ബോംബ് സംബന്ധിച്ച ആശയം അവതരിപ്പിച്ചു.
1945 – ചൈനയിൽ ഭരിക്കുന്ന കുമിന്താങ്ങ് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ആഭ്യന്തര യുദ്ധം തുടങ്ങി.
1958 – നാസയുടെ പയനീർ 1 വിക്ഷേപിക്കപ്പെടുന്നു. ചന്ദ്രനിൽ എത്താനാകാതെ രണ്ട് ദിവസത്തിനകം അത് മടങ്ങുകയായിരുന്നു.

1960 – ബംഗ്ലാദേശിൽ പേമാരി, ചുഴലിക്കാറ്റ്. നിരവധി മരണം.
1976  – ചൈനയിൽ അട്ടിമറിശ്രമം ആരോപിച്ച് മാവോ സേ തൂങിന്റെ വിധവ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.
1977 – ലേസർ കണ്ടു പിടിച്ചതിന് Gorden Gould ന് USA patent നൽകി.
1980 – ചരിത്രത്തിലാദ്യമായി രണ്ട് സോവിയറ്റ് ബഹിരാകാശ സഞ്ചാരികൾ സല്യൂട്ട് 6 ൽ  185 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി.

1982 – ഫ്രഞ്ച് ആക്രമണത്തിൽ 1545 ൽ  കടലിൽ താണ ഇംഗ്ലണ്ടിന്റെ  മേരി റോസ് എന്ന യുദ്ധക്കപ്പൽ 437 വർഷത്തിനു ശേഷം പുറത്തെടുത്തു.
1984 – ചലഞ്ചര്‍ ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവന്‍ ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി.
2000 – ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് നായകൻ ഹാൻസി ക്രോണിയക്ക് ഒത്തുകളി വിവാദത്തിന്റെ പേരിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി.

2006 – കിരൺ ദേശായിയുടെ ‘ദ ഇൻഹെരിറ്റൻസ് ഓഫ് ലോസ് ‘  എന്ന നോവൽ ബുക്കർ പ്രൈസ് നേടി
.      By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘.       ************   Rights Reserved by Team Jyotirgamaya

By admin

Leave a Reply

Your email address will not be published. Required fields are marked *