ബെയ്‌റൂട്ട്: ലബനനിലെ കരയാക്രമണം വിപുലീകരിക്കാനൊരുങ്ങി ഇസ്രായേല്‍. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് കൂടുതല്‍ സൈന്യകരെ ഇസ്രായേല്‍ വിന്യസിച്ചു.
ചൊവ്വാഴ്ച കനത്ത വെടിവയ്പ്പാണ് നടന്നത്. പോരാട്ടം തുടരുമെന്നാണ് ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളുടെയും പ്രതികരണം.
ഗാസയില്‍ ഇസ്രയേലുമായുള്ള 21 ദിവസത്തെ വെടിനിര്‍ത്തലിനെ ഗ്രൂപ്പ് പിന്തുണച്ചിരുന്നതായി ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി ലീഡര്‍ നയിം ഖാസിം സൂചിപ്പിച്ചു.
പോരാട്ടത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
ചൊവ്വാഴ്ച, ഡമാസ്‌കസിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.