മുംബൈ: ബാന്ദ്രയിൽ 18 വയസ്സുള്ള പെൺകുട്ടിയെ മദ്യം നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. നിർമ്മൽ നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ 31 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.
ഇരയെ അമ്മാവൻ്റെ വീട്ടിൽ ഇറക്കിവിടാമെന്ന് ഉറപ്പുനൽകി പ്രതികളിലൊരാൾ കാറിൽ കൂട്ടികൊണ്ടുപോവുകയായിരുന്നു. കാറിൽ വച്ച് ഇരയെ മയക്കുമരുന്ന് കലർത്തിയ പാനീയം കുടിപ്പിക്കുകയും ബോധരഹിതയായ പെൺകുട്ടിയെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് പരാതി നൽകിയാൽ കൊല്ലുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിൽ പോയ പ്രതിക്കു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *