കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ 19കാരൻ ഷോക്കേറ്റ് മരിച്ചതിൽ കെഇസ്ഇബിക്ക് വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. സർവീസ് വയറിൽ നിന്നുള്ള വൈദ്യുതി ചോർച്ചയാണ് ഷോക്കേൽക്കാനിടയാക്കിയതെന്നാണ് കണ്ടെത്തൽ.
ചോർച്ച അറിയിച്ചിട്ടും ജീവനക്കാർ തടയാനുള്ള നടപടി സ്വീകരിച്ചില്ലെന്നും സർവീസ് വയറിന് മാനദണ്ഡപ്രകാരമുള്ള സുരക്ഷാ സംവിധാനമുണ്ടായിരുന്നില്ല. കെഎസ്ഇബി ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി മുഹമ്മദ് റിജാസാണ് കഴിഞ്ഞ മേയ് 20ന് മരിച്ചത്.