88% മരണനിരക്ക്, രക്തക്കുഴലുകൾ പൊട്ടും, വൃഷ്ണങ്ങൾ വീർക്കും, ഞെട്ടിച്ച് മാർബർ​ഗ് വൈറസ്, റുവാണ്ടയിൽ 12 മരണം

ദില്ലി: ഏറെ അപകടകാരിയായ മാർബര്‍ഗ്‌ വൈറസ്‌ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടരുന്നു. കഴിഞ്ഞ മാസം അവസാനമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 12 പേരാണ്‌ റുവാണ്ടയില്‍ വൈറസ് ബാധമൂലം മരിച്ചത്. രക്തസ്രാവം, അവയവങ്ങളുടെ പ്രവർത്തനം നിലക്കൽ എന്നിവക്ക് കാരണമാകുന്ന മാരക വൈറസ് ബാധിച്ചാൽ 88 ശതമാനമാണ് മരണനിരക്ക്. രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും വൈറസ് നയിക്കും. എബോള വൈറസിന്റെ കുടുംബമായ ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ട മാബര്‍ഗ്‌ എബോളയേക്കാള്‍ ഭീകരനാണെന്ന് ആരോദ്യ വിദ​ഗ്ധർ പറയുന്നു. വൈറസ്‌ ഉള്ളിലെത്തി രണ്ട്‌ മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.

കടുത്ത പനി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ രോഗം ആരംഭിക്കാറുള്ളത്‌. പേശീ വേദന, അതിസാരം, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. അടുത്ത 5 മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ മൂക്കില്‍ നിന്നും മോണകളില്‍ നിന്നും സ്വകാര്യഭാഗങ്ങളിൽ നിന്നും വരെ രക്തസ്രാവം ആരംഭിക്കും. രോ​ഗികളെ മാനസിക നിലയെയും ബാധിക്കും. അവസാന ഘട്ടങ്ങളില്‍ വൃഷ്‌ണം വീര്‍ത്തു വരുന്ന അവസ്ഥയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

Read More…. മനുഷ്യവംശം ഏറ്റവും ഭയക്കേണ്ട സംഭവം! ​ഗം​ഗയിലും ആമസോണിലും മിസിസിപ്പിയിലും ജലം കുറയുന്നു,ആശങ്കയുമായി റിപ്പോർട്ട്

ലക്ഷണങ്ങള്‍ ആരംഭിച്ച്‌ എട്ട്‌ മുതല്‍ ഒന്‍പത്‌ ദിവസത്തിനുള്ളില്‍ രോഗിയുടെ നില വഷളാക്കി മരണത്തിലേക്ക്‌ നയിക്കാന്‍ ശേഷിയുള്ള മാരക വൈറസാണ്‌ മാബര്‍​ഗെന്നും വിദ​ഗ്ധർ പറയുന്നു.  വൈറസിനെതിരെ വാക്സിൻ ട്രയൽ ആരംഭിച്ചെന്ന് റുവാണ്ടൻ അധികൃതർ അറിയിച്ചു. 80% അണുബാധകളും മെഡിക്കൽ തൊഴിലാളികൾക്കിടയിലാണ്. 1,500 ഡോക്ടർമാർ മാത്രമാണ് റുവാണ്ടയിലുള്ളതെന്നും ആശങ്കയുയർത്തുന്നു. ഇതുവരെ 46 വ്യക്തികൾക്കാണ് രോ​ഗം ബാധിച്ചത്. 

Asianet News Live

By admin