ഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ എല്ലാ കണ്ണുകളും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിലാണ്.
കഴിഞ്ഞ 10 വര്‍ഷമായി ഹരിയാനയില്‍ അധികാരത്തിലിരിക്കുന്ന ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിച്ച് ചരിത്രം രചിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിക്കെതിരായ 10 വര്‍ഷത്തെ ഭരണവിരുദ്ധതയുടെ വ്യാപ്തിയും ഈ ഫലത്തില്‍ വെളിവാകും.
2019ല്‍ അന്നത്തെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ആഭ്യന്തരമന്ത്രി അനില്‍ വിജും ഒഴികെ ബിജെപിയുടെ മുഴുവന്‍ മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ അംബാലയില്‍ എതിരാളികള്‍ക്ക് മേല്‍ ലീഡ് ഉയര്‍ത്തുന്നത് അനില്‍ വിജാണ്. ഇവിടെ നിന്നുള്ള സിറ്റിംഗ് എംഎല്‍എയാണ് അനില്‍ വിജ്.
10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീര്‍ ആദ്യ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. ചില എക്സിറ്റ് പോളുകള്‍ കേന്ദ്രഭരണപ്രദേശത്ത് തൂക്കുസഭയാണ് പ്രവചിച്ചതെങ്കില്‍ മറ്റുചിലത് കോണ്‍ഗ്രസ്-എന്‍സി സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് പ്രവചിക്കുന്നു.
ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ ജമ്മു കശ്മീരില്‍ ബിജെപിയാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി, ജമ്മു കശ്മീരില്‍ ബിജെപി 18 സീറ്റുകളിലും കോണ്‍ഗ്രസ്-എന്‍സി സഖ്യം 13 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.