കോഴിക്കോട്: തനിക്കെതിരെ സൈബറാക്രമണം നടക്കുന്നുവെന്നും, ജീവനൊടുക്കേണ്ട അവസ്ഥയാണെന്നും കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. സൈബറാക്രമണത്തില്‍ നടപടി വേണമെന്നാണ് മനാഫിന്റെ ആവശ്യം.
നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. വര്‍ഗീയ പ്രചരണങ്ങളടക്കം നടക്കുന്നുവെന്നും മനാഫ് പരാതിയില്‍ പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മനാഫ് ആവശ്യപ്പെട്ടു.