ഇന്ത്യ: ഹേലിയന്‍ കുടുംബത്തില്‍ നിന്നുള്ള പ്രമുഖ ഓറല്‍ കെയര്‍ ബ്രാന്‍ഡായ സെന്‍സോഡൈന്‍ (പഴയ ഗ്ലാക്‌സോസ്മിത്ത്ക്‌ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍) രാജ്യമെങ്ങുമുള്ള ദന്തഡോക്ടര്‍മാരുടെ വ്യക്തിപരമായ വീഡിയോകള്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച് നൂതന ഡിജിറ്റല്‍ ക്യാംപെയ്ന്‍ ആരംഭിച്ചു. വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും വ്യക്തികള്‍ക്ക് ദൈനംദിന അനുഭവങ്ങള്‍ സന്തോഷകരമാക്കുന്നതിലും ദന്തഡോക്ടര്‍മാരുടെ പങ്ക് എടുത്തുകാണിക്കുന്നതാണ് പുതിയ ക്യാംപെയ്ന്‍.