അബുദാബി : കലാലയം സാംസ്കാരിക വേദി ഗ്ലോബൽ തലത്തിൽ നടത്തി വരുന്ന പതിനാലാമത് എഡിഷൻ  ആർ എസ് സി സെക്ടർ സാഹിത്യോത്സവ് മൽസരങ്ങൾക്ക് യുഎഇ ൽ തുടക്കം കുറിച്ചു. അബുദാബി സിറ്റി സോണിലെ മദീന സായിദ് സെക്ടർ സാഹിത്യോത്സവ് ഒക്ടോബർ 6 നു ഐഐസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  ആറ് യൂണിറ്റുകളിൽ നിന്നായി നൂറിൽ പരം വിദ്യാർത്ഥികൾ ആറു വിഭാഗങ്ങളായി അമ്പത് ഇനങ്ങളിൽ അഞ്ചു വേദികളിലായി വിവിധ മത്സരങ്ങളിൽ  പങ്കെടുത്തു. 
സ്വാഗത സംഘം ചെയർമാൻ ഷിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു  സമാപന സംഗമം പ്രവാസി രിസാല എഡിറ്റോറിയൽ ബോർഡ് മെമ്പർ സാദിഖ് മൻസൂർ ഉദ്‌ഘാടനം ചെയ്തു. 
ആർഎസ്സി ഗ്ലോബൽ  ചെയർമാൻ  സകരിയ്യ ഷാമിൽ ഇർഫാനി  ആശംസ പ്രസംഗം നടത്തി. ഐസിഎഫ്അബുദാബി സെൻട്രൽ  കമ്മിറ്റി ചെയർമാൻ ഹംസ അഹ്‌സനി, ജനറൽ സെക്രട്ടറി  ഷാഫി പട്ടുവം, കലാലയം സാംസ്കാരിക വേദി ഗ്ലോബൽ   കൺവീനർ  മുസ്തഫ കൂടല്ലൂർ,ആർഎസ്സി ഗ്ലോബൽ എസ്‌സിക്യൂട്ടീവ് സമദ് സഖാഫി,തഹ്‌സീൻ ട്രാന്സാക്ഷൻസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഫാരിസ്, ആർഎസ്സിയുഎഇ നാഷണൽ ചെയർമാൻ റഫീഖ് സഖാഫി ,ജനറൽ സെക്രട്ടറി ജാഫർ കണ്ണപുരം ,ഫിനാൻസ് സെക്രട്ടറി സിദ്ധീഖ് പൊന്നാട്, എസ്‌സിക്യൂട്ടീവ്  നബീൽ വളപട്ടണം, ആർഎസ്സി അബുദാബി സിറ്റി സോൺ  ചെയർമാൻ തൻസീർ ഹുമൈദി, ജനറൽ സെക്രട്ടറി ഇർഫാൻ ഇബ്രാഹിം, അബ്ദുൽ ബാരി പട്ടുവം,മുഹമ്മദ് നൗഫൽ, അർഷാദ് ചൊക്ലി എന്നിവർ  സംബന്ധിച്ചു.
സ്വാഗത സംഘം ഫൈനാൻസ്  കൺവീനർ   അസ്ഫർ മാഹി, ആർഎസ്സി മദീന സായിദ് സെക്ടർ ചെയർമാൻ അബ്ദുൽ റഷീദ് സഖാഫി,അമീറുദ്ധീൻ സഖാഫി, ഫായിസ് അമാനി, ആഷിഖ് അദനി, ഷാഹുൽ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.ആർഎസ്സി മദീന സായിദ് സെക്ടർ ജനറൽ സെക്രട്ടറി ഇയാസ് തൃശൂർ സ്വാഗതവും സ്വാഗത  സംഗം ജനറൽ കൺവീനർ അഖ്‌ലാഖ് ചൊക്ലി നന്ദിയും ആശംസ്സിച്ചു,
അൽ മദീന,ഇലക്ട്ര യൂനിറ്റുകൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രതിഭകൾ  ഒക്ടോബർ 27 നു ഫോക്‌ലോർ തിയേറ്ററിൽ നടക്കുന്ന അബുദാബി സിറ്റി സോൺ സാഹിത്യോത്സവിൽ മത്സരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed