തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടന(യു.ഡി.വൈ.എഫ്)കള്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മങ്കൂട്ടത്തില്‍, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാരിക്കേഡുകള്‍ ചാടിക്കടന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കി.
ബാരിക്കേഡികള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
പിന്നീട് റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം പ്രവര്‍ത്തകര്‍ ചെറുത്തത് പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു.