നിരസിക്കാൻ പറ്റാത്ത വമ്പൻ ഓഫർ, യുവതിയെ വിശ്വസിച്ച് പോകും! പണി കിട്ടിയെന്നറിഞ്ഞ് ഒളിവിൽ പോയി, ഒടുവിൽ അറസ്റ്റ്

കായംകുളം: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിന്‍റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരത്ത് മിനി കനകം ഫിനാൻസ് എന്ന പേരിൽ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം നടത്തി ഇടപാടുകാരെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് കൃഷ്ണപുരം നിവേദ്യം വീട്ടിൽ ഷൈനി സുശീലൻ (36) പിടിയിലായത്.

പണയ സ്വർണം വാങ്ങി പണം നൽകുകയും തിരികെ പണയം എടുക്കാൻ ചെല്ലുമ്പോൾ പണവും പലിശയും വാങ്ങിയിട്ട് പണയ സ്വർണം തിരികെ നൽകാതെയും പുതുതായി തുടങ്ങുന്ന ബിസിനസിലേക്ക് കൂടുതൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപങ്ങൾ സ്വീകരിച്ചുമാണ് പ്രതി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.

പ്രതിക്കെതിരെ കായംകുളം പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് എടുത്തതറിഞ്ഞ ഷൈനി ഒളിവിൽ പോയി. ചേർത്തലയിൽ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു. സിഐ അരുൺ ഷാ, എസ്ഐമാരായ അജിത്ത്, ദിലീപ്, പൊലീസ് ഉദ്യോഗസ്ഥരായ സജീവൻ, അരുൺ, അഖിൽ മുരളി, സോനുജിത്ത്, അമീന, നൂറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വീഡിയോ ഒന്ന് പോസ് ചെയ്യാനും നിർത്താനും കഴിയുന്നില്ല! ഞെട്ടി യാത്രക്കാര്‍, ആകാശത്തും ആകെ വിയർത്ത് ക്രൂ അംഗങ്ങൾ

ലോക്കോ പൈലറ്റ് ആ കാഴ്ച കണ്ട് ആദ്യമൊന്ന് ഞെട്ടി, ഒട്ടും പതറാതെ ട്രെയിൻ നിർത്തി; റെയിൽ ട്രാക്കിൽ കണ്ടത് മൺകൂന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin