നയന്‍സിന്‍റെയും വിഘ്നേഷിന്‍റെയും കുട്ടികള്‍ക്ക് വയസ് രണ്ട് : ‘വിവാഹ സര്‍പ്രൈസ് ‘ പുറത്തുവിടാന്‍ നെറ്റ്ഫ്ലിക്സ്

ചെന്നൈ: നയൻതാരയുടെയും വിഘ്‌നേഷ് ശിവന്‍റെയും വിവാഹ ഡോക്യുമെന്‍ററി ഒടുവിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നു. ദീപാവലിക്കായിരിക്കും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ഈ ഡോക്യുമെന്‍ററി എത്തുക എന്നാണ് അഭ്യൂഹം. 2022 ജൂണിൽ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ച് ആഡംബരമായാണ് നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്. 

വിവിധ കാരണങ്ങളാല്‍ വൈകിയ ഡോക്യുമെന്‍ററിയാണ് ഏകദേശം രണ്ട് വർഷത്തിന് ശേഷം സ്ട്രീം ചെയ്യുന്നത്.  നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യു ഫിലിമിന്‍റെ റൺടൈം 1 മണിക്കൂർ 21 മിനിറ്റാണ് എന്നാണ് നെറ്റ്ഫ്ലിക്സിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ റിലീസ് തീയതി ഔദ്യോഗികമായി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിട്ടില്ല.

നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിലിന്‍റെ സംവിധാനം സംവിധായകന്‍ ഗൗതം വാസുദേവ് മേനോനായിരുന്നു. ഗൗതം വാസുദേവ് മേനോന്‍റെ ചിത്രങ്ങള്‍ വൈകും പോലെ ഇതും വലിയ ട്രോളും ചര്‍ച്ചയുമായി മാറിയിരുന്നു. ഒപ്പം തന്നെ നയന്‍താര വിഘ്നേശ് ദമ്പതികളുടെ മക്കള്‍ക്ക് പോലും 2 വയസായി എന്നും ട്രോള്‍ വന്നിട്ടുണ്ട്. 

നയൻതാരയും വിഘ്നേഷ് ശിവനും തമിഴ് സിനിമയിലെ പവര്‍ കപ്പിള്‍സയാണ് അറിയപ്പെടുന്നത്. 2015 ൽ നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ഈ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. 2021 ൽ ദമ്പതികൾ അവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒരു സ്വകാര്യ ചടങ്ങിൽ വിവാഹനിശ്ചയം നടത്തുകയും റജിസ്ട്രര്‍ വിവാഹവും ചെയ്തിരുന്നു. 

2022 ലെ അവരുടെ മഹത്തായ വിവാഹത്തിന് ശേഷം 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികള്‍ക്ക് ലഭിച്ചു. അതേ സമയം വിവാഹ ഡോക്യുമന്‍ററിയില്‍ ഇരട്ട ആൺമക്കളുടെ വരവും അതിന്‍റെ  വിവാദവും ഉൾപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ട്. വാടക ഗർഭധാരണ സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ദമ്പതികൾ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

നയന്‍താര നായികയായി ടെസ്റ്റ്, മണ്ണങ്ങാട്ടി എന്നീ രണ്ട് തമിഴ് ചിത്രങ്ങള്‍ റിലീസാകാനുണ്ട്. നടൻ കവിനൊപ്പമുള്ള ഒരു സിനിമയും നിവിൻ പോളിയ്‌ക്കൊപ്പം ഡിയർ സ്റ്റുഡന്‍റ് എന്ന മലയാള ചിത്രവും നയന്‍സിന്‍റെതായി വരാനുണ്ട്. സംവിധായകൻ വിഘ്നേഷ് ശിവൻ  ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ്.

ഒരു കട്ടിൽ ഒരു മുറിയിലെ “നെഞ്ചിലെ” ഗാനം പുറത്തിറങ്ങി; അങ്കിതിന്‍റെ സംഗീതത്തില്‍ രഘുനാഥ് പലേരിയുടെ വരികൾ

ഗര്‍ഭിണിയാണെന്ന കാര്യം അവന്‍ മറന്ന് പോയാല്‍ ഇങ്ങനിരിക്കും, വൈറലായി തേജസ്‌-മാളവിക വീഡിയോ

By admin