കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) പ്രിൻസിപ്പൽ സയന്റിസ്റ്റും മറൈൻ ബയോടെക്‌നോളജി വിഭാഗം മേധാവിയുമായ ഡോ കാജൽ ചക്രവർത്തിയെ നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യ ഫെലോ ആയി തിരഞ്ഞെടുത്തു.ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ സഹായകരമാകുന്ന കടൽപായൽ ഉൽപന്നങ്ങൾ വികസിപ്പിച്ചതടക്കമുള്ള ഗവേഷണങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടം. മറൈൻ ബയോടെക്‌നോളജി, ബയോപ്രോസ്‌പെക്ടിംഗ് മേഖലകളിൽ വിദഗ്ധനായ ഡോ കാജലിന്റെ പേരിൽ 270ലധികം പിയർ റിവ്യൂ ഗവേഷണ പ്രബന്ധങ്ങൾ, 16 പേറ്റന്റുകൾ, 12 സാങ്കേതികവിദ്യകൾ എന്നിവ സ്വന്തമായുണ്ട്. സ്റ്റാൻഫോർഡ് സർവകലാശാല റാങ്കിംഗിൽ ലോകത്തെ മികച്ച 2% ശാസത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2003ലാണ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) അഗ്രികൾച്ചറൽ റിസർച്ച് സർവീസിൽ പ്രവേശിച്ചത്.കടൽപായലിലെയും കല്ലുമ്മക്കായയിലെയും ഗുണകരമായ ബയോആക്ടീവ് ഘടകങ്ങൾ ഉപയോഗിച്ച്, പ്രമേഹം, അമിതരക്തസമർദം, കൊളസ്‌ട്രോൾ, നോൺആൽകഹോളിക് ഫാറ്റിലിവർ, തൈറോയിഡ്, സന്ധിവേദന തുടങ്ങി വിവിധ ജീവിതശൈലീരോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ള ഭക്ഷ്യപൂരകങ്ങൾ (ന്യൂട്രാസ്യൂട്ടിക്കൽ) ഡോ കാജൽ ചക്രവർത്തി വികസിപ്പിച്ചിട്ടുണ്ട്. ഈ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചതോടെ, ഉയർന്ന ആവശ്യകത കാരണം കടൽപായൽ, കല്ലുമ്മക്കായ കൃഷിയിൽ തീരദേശമത്സ്യത്തൊഴിലാളികൾക്ക് നേട്ടമുണ്ടാക്കാനായി.കാർഷിക ഗവേഷണ രംഗത്ത് മികവ് തെളിയിച്ച ശാസ്ത്രജ്ഞർക്കുള്ള ഐസിഎആറിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ നോർമൻ ബോർലോഗ് പുരസ്‌കാരം, ഡിബിടി-പുരസ്‌കാരം, ഐസിഎആർ-റാഫി അഹമ്മദ് കിദ്വായ് പുരസ്‌കാരം, വാസ്‌വിക് പുസ്‌കാരം തുടങ്ങി നിരവധി ദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *