പത്തനംതിട്ട: ജയില്‍ സൂപ്രണ്ടിനെ വീട്ടില്‍ക്കയറി ആക്രമിക്കാന്‍ ശ്രമിച്ച മുന്‍ തടവുകാരന്‍ പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി ബിനു മാത്യുവാണ് അറസ്റ്റിലായത്. റിമാന്‍ഡ് തടവുകാരനായിരിക്കെ ജയില്‍ മാറ്റിയതിലെ വിരോധത്തിലായിരുന്നു ആക്രമണശ്രമം.
കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുള്‍ സത്താറിനെയാണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം അബ്ദുള്‍ സത്താറിന്റെ കോന്നിയിലെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു പ്രതി. ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.