ചീത്ത കൊളസ്‌ട്രോള്‍ ഉണ്ടോ? തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.
അറിയാം ചീത്ത കൊളസ്ട്രോളിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.
ചർമ്മത്തിലും കണ്ണിന് ചുറ്റുമായും മഞ്ഞ കലര്‍ന്ന നിറത്തിലുള്ള തടിപ്പ് കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം.
കൊളസ്ട്രോള്‍ അധികമാകുമ്പോഴും ചിലരില്‍ നെഞ്ചുവേദന ഉണ്ടാകാം.
ശരീരത്തില്‍ കൊളസ്ട്രോള്‍ അടിയുമ്പോള്‍ ചിലര്‍ക്ക് ശ്വാസംമുട്ടലും ഉണ്ടാകാം.
കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കൈ കാലുകളില്‍ വേദന, മരവിപ്പ്, കൂടാതെ മുട്ടുവേദന എന്നിവ ഉണ്ടാകാം.
തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുമ്പോഴും ഇതുണ്ടാകാം.
കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.