ഷാർജ: ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന ശ്രീനാരായണ ഗുരുദേവൻ്റെ ആഹ്വാനം വർത്തമാന കാലഘട്ടത്തിലും പ്രസക്തമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട് നിസാർ തളങ്കര പറഞ്ഞു. മഹസ് കൾച്ചറൽ ഫോറം ഷാർജ സംഘടിപ്പിച്ച ‘മഹസ് ഓണംപൊന്നോണം2024’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നവോത്ഥാന ആശയങ്ങളുടെ വിത്തുപാകിയവരിൽ ശ്രീ നാരായണ ഗുരുവിന് സവിശേഷമായ സ്ഥാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ മലയാളിയെ ഉദ്ബോധിപ്പിച്ച ഗുരുദേവൻ കേരളത്തിൻ്റെ വിജ്ഞാന സ്വഭാവത്തെ നിർണ്ണയിക്കുന്നതിലും പ്രധാന പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് റോബിൻ പദ്മാകരൻ അദ്ധ്യക്ഷതവഹിച്ചു.ഇന്ത്യൻ അസോസിയേഷൻ ഷാർജ ട്രഷറർ ഷാജി ജോൺ മുഖ്യതിഥിയായിരുന്നു. പ്രോഗ്രാം ജന.കൺവീനർ ബിജോയ് ദാസ്,മഹസ് വനിതാ വിഭാഗം പ്രസിഡന്റ്‌ രാഖി ഷാജി, സെക്രട്ടറി ശ്രീനാ മനോഹർ എന്നിവർ സംസാരിച്ചു.മഹസ് കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി  അഭിലാഷ് രത്നാകരൻ സ്വാഗതവും ജയപ്രകാശ് കല്ലങ്കിട്ട് നന്ദിയും പറഞ്ഞു.
പരിപാടിയിൽ വിവിധ കലാപരിപാടികൾ, മാവേലി എഴുന്നള്ളത്ത്,ചെണ്ടമേളം, സാംസ്‌കാരിക സമ്മേളനം, വിഭവ സമൃദമായ ഓണസദ്യ എന്നിവ ഉണ്ടായിരിന്നു. 
ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റു സംഘടന നേതാക്കന്മാർ, മഹസ് കൾച്ചറൽ ഫോറം രക്ഷധികാരികൾ, ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ,മഹസ് കുടുംബാംഗങ്ങൾ തുടങ്ങി നിരവധി വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *