Malayalam News Live| അൻവറിന് ചന്തക്കുന്നിൽ മറുപടി കൊടുക്കാൻ സിപിഎം
പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് അതേ വേദിയിൽ തന്നെ മറുപടി പറയാൻ സിപിഎം. അൻവർ ആദ്യം പൊതുയോഗം നടത്തിയ നിലമ്പൂർ ചന്തക്കുന്നിൽ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെടി ജലീലും യോഗത്തില്‍ പ്രസംഗിക്കും. വൈകിട്ട് ആറ് മണിക്കാണ് പൊതുയോഗം. അൻവറിൻ്റെ പൊതുസമ്മേളനത്തിൽ എത്തിയതിനേക്കാൾ കൂടുതൽ പേരെ എത്തിക്കാനുമാണ് സിപിഎമ്മിൻ്റെ ശ്രമം. വൻജനങ്ങളാണ് അൻവറിൻ്റെ പൊതുസമ്മേനത്തിൽ പങ്കെടുക്കാനെത്തിയത്.