സൂര്യ 44ന്റെ ചിത്രീകരണം പൂർത്തിയായി; സന്തോഷം പങ്കിട്ട് താരം
ചെന്നൈ: സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്‍റെ സൂര്യ നായകനായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സൂര്യ 44 എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയായ കാര്യം തന്‍റെ എക്സ് അക്കൗണ്ടിലൂടെ സൂര്യ തന്നെയാണ് അറിയിച്ചത്.
നല്ലരീതിയില്‍ സന്തോഷപ്രദവുമായ സൂര്യ 44 ഷൂട്ടിംഗ് പൂർത്തിയാക്കി. ഗംഭീര പ്രതിഭയുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരുമായി ഒരുപാട് ഓർമ്മകൾ ഈ ചിത്രം സമ്മാനിച്ചു. ഞാൻ ജീവിതത്തിന് ഒരു സഹോദരനെക്കൂടി സൃഷ്ടിച്ചു കാര്‍ത്തിക്ക് സുബ്ബരാജ്. സൂര്യ 44 അവിസ്മരണീയമായ അനുഭവമാക്കിയതിന് ടീമിന് എല്ലാ നന്ദിയും അറിയിക്കുന്നു- സൂര്യ എക്സ് കുറിപ്പില്‍ പറയുന്നു.
യൂണിറ്റിന്‍റെ ഫോട്ടോയും കാര്‍ത്തിക് സുബ്ബരാജിനെ സൂര്യ ആലിംഗനം ചെയ്യുന്ന ചിത്രവും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്.
അന്‍ഡമാന്‍, ഊട്ടി, ചെന്നൈ അടക്കം വിവിധ ലോക്കേഷനുകളില്‍ ചിത്രം ചിത്രീകരിച്ചിരുന്നു. അടുത്ത വര്‍ഷം ചിത്രം റിലീസാകും എന്നാണ് വിവരം. ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശ്രേയാസ് കൃഷ്‍ണയാണ്. സൂര്യയുടെ ജന്മദിനത്തില്‍ ചിത്രത്തിന്‍റെ ഒരു ഗ്ലിംസ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
നിലവില്‍ സൂര്യ 44 സിനിമയുടെ ഒടിടി റൈറ്റ്‍സ് സംബന്ധിച്ച അപ്‍ഡേറ്റും അതിനിടയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് 80 കോടി രൂപയ്‍ക്ക് നെറ്റ്ഫ്ലിക്സാണ് എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
A wholesome, happy shoot got done across several locations… Lots of memories with the super talented cast & crew… I made a brother for life @karthiksubbaraj thank you & our team for making #Suriya44 a memorable experience. #ShootWrap pic.twitter.com/DIRtILfpP3
— Suriya Sivakumar (@Suriya_offl) October 6, 2024
സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിക്കുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് കങ്കുവ എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ മാസത്തിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് വിവരം.
‘ദളപതി’ വിസ്മയം ആവര്‍ത്തിക്കുമോ?: രജനി മണിരത്നം കൂട്ടുകെട്ട് വീണ്ടും !
‘സാമന്തയുടെ പേര് പറഞ്ഞാല്‍ എന്താണ് പ്രശ്നം’: വിവാദത്തിനിടെ നാഗ ചൈതന്യയ്ക്കെതിരെ ആരാധക രോഷം