സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍  നേരിയ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 56,800 രൂപയാണ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7100 ൽ എത്തി. വരും ദിവസങ്ങളിൽ സ്വര്‍ണം പവന് 57000 കടക്കുമോ എന്ന ആശങ്ക നിലനിൽക്കെ ആണ് നിരക്കിൽ ഇടിവ് വന്നിരിക്കുന്നത് .
അടുത്തിടെ 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ തിരിച്ചു കയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്ന് കുതിച്ച് 56960 ൽ എത്തിയിരുന്നു. റെക്കോർഡ് വിലയിൽ നിന്നാണ് വീണ്ടും 56,800 ലേക്ക് തിരിച്ചെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *