മൈക്രോ ആർഎൻഎയുടെ കണ്ടെത്തലിന് അംഗീകാരം, 2024 ലെ വൈദ്യശാസ്ത്ര നോബേൽ വിക്ടർ ആമ്പ്രോസിനും ഗാരി റുവ്കുനിനും
സ്റ്റോക്ക്‌ഹോം: ഈ വർഷച്ചെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വിക്ടർ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് 2024 ലെ നോബേൽ പുരസ്കാരം ലഭിച്ചത്. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലാണ് ഇരുവർക്കും അംഗീകാരം നേടിക്കൊടുത്തത്. ഇരുവരും അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ്. വിക്ടർ ആമ്പ്രോസ് നിലവിൽ മസാച്ചുസെറ്റ്സ് മെഡിക്കൽ സ്കൂളിൽ നാച്ചുറൽ സയൻസ് പ്രൊഫസറാണ്. ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ ജനറ്റിക്സ് പ്രൊഫസറാണ് ഗാരി റുവ്കുൻ.