ഡല്‍ഹി: ഒക്ടോബർ 6 ന് ഡോണ്‍ ബോസ്കോ സ്കൂളില്‍ നടന്ന മാതൃവേദിയുടെ വാർഷിക ദിനാഘോഷം ഫരീദാബാദ് രൂപതാധ്യക്ഷൻ അഭിവന്ദ്യ കുരിയാക്കോസ് ഭരണികുളങ്ങര പിതാവ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
വ.ഫാ. മാർട്ടിൻ പാലമറ്റം, ഫരീദാബാദ് രൂപത ചാൻസലർ, മാതൃവേദി പ്രസിഡൻറ് കവിത ഫ്രാൻസിസ്, രൂപത മാതൃവേദി ഡയറക്ടർ ഫാ. നോബി കാലാച്ചിറ, ആനിമേറ്റർ സിസ്റ്റർ ഗ്രേസിലി എംഎസ്എംഐ എന്നിവർ പങ്കെടുത്തു.