മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന അപ്ഡേറ്റുമായാണ് ജെമിനി എത്തിയിരിക്കുന്നത്. ശബ്ദനിർദേശങ്ങൾക്ക് ശബ്ദത്തിൽ തന്നെ മറുപടി നൽകുന്ന ‘കോൺവർസേഷണൽ എഐ ഫീച്ചർ’ ആണ് പുതിയ അപ്ഡേറ്റായ ജെമിനി ലൈവ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യൻ ഭാഷകളാണ് ജെമിനിയ്ക്ക് തിരിച്ചറിയാനാകുക. കൂടാതെ അതേ ഭാഷയിൽ തന്നെ മറുപടി നല്‍കാനുമാകും.
ജെമിനി അഡ്വാൻസ്ഡ് പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ആദ്യം ജെമിനി ലൈവ് ഫീച്ചർ ലഭിച്ചിരുന്നതെങ്കിലും അടുത്തിടെ ആൻഡ്രോയിഡ് ഐഒഎസ് ഉപഭോക്താക്കൾക്ക് 10 വ്യത്യസ്ത ഭാഷകളിലായി ഈ സേവനം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ്  ഒമ്പത് ഇന്ത്യൻ ഭാഷകൾ കൂടി ലഭിക്കുക. പുതിയ ഫീച്ചറെത്തുന്നതോടെ തന്‍റെ മാതൃഭാഷയിൽ തന്നെ തടസമില്ലാതെ എഐയുമായി ആശയവിനിമയം നടത്താൻ ഇന്ത്യൻ ഉപഭോക്താക്കൾക്ക് സാധിക്കും.
ഗൂഗിൾ സെർച്ചിലെ എഐ ഓവർവ്യൂ ഫീച്ചറിലും ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ് ഉൾപ്പടെയുള്ള ഭാഷകൾ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ‘ഗൂഗിൾ ഫോർ ഇന്ത്യ 2024’ എന്ന പരിപാടിയിൽ വെച്ചാണ് പുതിയ ഇന്ത്യൻ ഭാഷകളിലുള്ള സേവനം കമ്പനി പ്രഖ്യാപിച്ചത്. ഇതുവഴി അടിസ്ഥാന വിവരങ്ങൾ പെട്ടെന്നറിയാൻ ഉപഭോക്താവിനാകും. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയിലും ഇതിന് സമാനമായ വോയ്‌സ് ഫീച്ചർ ലഭ്യമാണെങ്കിലും ഇന്ത്യൻ ഭാഷകളൊന്നും ഇതിൽ ലഭ്യമല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *